Saturday, February 18, 2023

മർമ്മ ദർപ്പണം



മർമ്മചികിത്സ -  വ്രണരോഗങ്ങൾക്ക്  പരിഹാരം സാദ്ധ്യമോ ?



ആരോ പറഞ്ഞിട്ടാണ് ഷാഹിദ് അലി  തന്റെ കാലിലെ വ്രണരോഗവുമായി വൈദ്യശാലയിൽ എത്തിയത്.   കുറെ ചികിത്സാ കുറിപ്പുകളും കൈയ്യിൽ ഉണ്ടായിരുന്നു.   വിവിധ ചികിത്സാ സമ്പ്രദായങ്ങളെ പരീക്ഷിച്ചു നോക്കി  അവസാനം  ഇവിടെ എത്തിച്ചേർന്നത്.   അവസ്ഥ രക്തം ഓട്ടം   കുറഞ്ഞ്  സ്പർശന ശക്തി നഷ്ടപ്പെട്ട്  കാൽ മുറിക്കാവുന്ന അവസ്ഥവരെ എത്തി നിൽക്കുമ്പോൾ ആണ് ആരോ പറഞ്ഞതറിഞ്ഞ് നിത്യചൈതന്യ  കളരിയിൽ എത്തിചേർന്നതും . 



വൈദ്യശാസ്ത്രം  തോൽക്കരുത് അല്ലോ. ഈ രോഗിയുടെ അവസാനകാലഘട്ട    ചികിത്സ ഡൽഹിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ തന്നെയാണ് നടന്നിട്ടുള്ളത് എന്ന കാര്യം രേഖകൾ  പരിശോധിച്ചപ്പോൾ മനസ്സിലായി. വളരെ നാളത്തെ ചികിത്സ നടത്തിയിട്ടുണ്ട്.  ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ  മരുന്ന് കഴിച്ച് ചികിത്സ നേടിയിരുന്നതും.   ഇനി ആഹാര നിന്ത്രണത്തിൽ എന്തെങ്കിലും പിഴവ് പറ്റിയോ.   രോഗി മറുപടി തന്നു.ആഹാരനിയന്ത്രണത്തെപ്പറ്റി ഡോക്ടർ ഒന്നും ഉപദേശിച്ചിട്ടില്ല.  രോഗി കേട്ടതുമില്ല.   എന്തായാലും കൂടുതൽ കാര്യം തിരകുവാൻ പോയില്ല.    ചികിത്സ ആരംഭിച്ചു. ആരംഭ ദിവസം  കാൽ തറയിൽ ഊന്നുവാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല  നീര് കാരണം  നല്ല ഭാരം കാലിന്  അനുഭവപ്പെടുന്നുണ്ടായിരുന്നു. ആദ്യത്തെ 3 ദിവസം  മർമ്മ ചികിത്സ നൽകി.  ഉള്ളി കെട്ടിനിന്ന  വിഷത്തെ പുറത്ത് എത്തിച്ചു.  വേദനയ്ക്കും ,  നീരിനും  ആശ്വാസം  കണ്ടു തുടങ്ങി.   ചൂർണ രീതിയിൽ  തയ്യാറാക്കിയ മരുന്ന്   വ്രണത്തിന്  മുകളിൽ തുകുവാൻ നൽകി.  ഒപ്പം വ്രണം  കഴുകി വൃത്തിയാക്കുവാൻ ഒരു മരുന്നും തയ്യാറാക്കി നൽകി.  രണ്ടാഴ്ച കഴിഞ്ഞ് ഇന്നലെ വൈദ്യശാലയിൽ   വന്നിരുന്നു.  ഇടറിയ സ്വരത്തിൽ രോഗി പറയുകയായിരുന്നു.   എന്റെ കാൽ തിരികെ ലഭിച്ചു.  ഒന്ന് രണ്ട് പ്രാവശ്യം പഥ്യം തെറ്റിച്ചു.  ക്ഷമിക്കണം എന്ന്. കാൽ മുറിക്കാതെ തന്നെ പൂർണ്ണ സ്ഥിതിയിൽ സുഖപ്പെട്ടു.   വൈദ്യശാസ്തം ഏതുമാകട്ടെ രോഗി തന്റെ രോഗത്തെ പ്രതിരോധിക്കുവാൻ കൂട്ടായാൽ രോഗ മുക്തനാകുക തന്നെ ചെയ്യും. പിന്നെ വൈദ്യന്റെ ശരിയായ മേൽനോട്ടവും.   




ഈ അവസരത്തിൽ വൈദ്യശാസ്ത്രം പഠിക്കുന്ന കാലത്ത് ഗുരുനാഥൻ  പറഞ്ഞ ഒരു വാക്യം ഓർമ്മയിൽ വരുന്നു.   ചികിത്സശാസ്ത്രം മനുഷ്യ ജീവനെ നിലനിർത്തുവാനാണ്. മറിച്ച്  മനുഷ്യനെന്നല്ല, ഒരു ജീവിയുടെയും  ജീവനെ  അപഹരിക്കാൻ ആകരുത് . 


മുരുഗൻ പി. 

നിത്യ ചൈതന്യ കളരി 

മയൂർ വിഹാർ - 3 

ഡൽഹി 110096. 

Mob :  9810781909 

www.nckalari.com









No comments:

Post a Comment