ആയൂർവേദചികിത്സയെന്നാൽ എന്നാൽ പഞ്ചകർമ്മചികിത്സപദ്ധതി എന്നാണ് പൊതുവായ അഭിപ്രായം. ഈ വിഷയത്തിൽ അറിവിന്റെ അപര്യാപ്ത സാധരണക്കാരിലും ഭിഷ്ഗ്വരന്മാരിലും കാണുവാൻ കഴിയും. അതുകൊണ്ട് തന്നെ ആയുർവേദ ചികിത്സകൻ പഞ്ചകർമ ചികിത്സ നിർദ്ദേശികുന്നതും ഏത് രോഗത്തിനും ഈ കർമ്മം സാദ്ധ്യമാകുന്നുമെന്ന് വിശ്വസിച്ചു പോരുന്നതും. ഒരു പക്ഷേ കേരളത്തിൽ ആയുർവേദചികിത്സാരീതി കൂടുതൽ ജനശ്രദ്ധപിടിച്ചു പറ്റിയതും ഈ ചികിത്സ കർമ്മത്തിന്റെ പേരിൽ തന്നെ. പക്ഷേ എത്ര പേർക്ക് അറിയാം ഈ കർമ്മ ചികിത്സ എല്ലാ രോഗങ്ങൾക്കും ആവശ്യമില്ല. എന്നു മാത്രമല്ല, നേരിയ ശതമാനം രോഗികൾക്ക് ഈ കർമ ചികിത്സ ആവശ്യമുള്ളൂ എന്ന്. സർവ്വ രോഗങ്ങൾക്കും പഞ്ചകർമചികിത്സ വിധിക്കുന്ന ആയുർവേദാചാര്യന്മാർ ഇന്ന് കുറവല്ല. ചികിത്സയ്ക്കു അപ്പുറം സാമ്പത്തികം നേട്ടം ലക്ഷ്യം വച്ച് ആണ് രോഗിയെ ഇന്ന് പഞ്ചകർമ്മ ചികിത്സി നിർദ്ദേശിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനു ഏത് കർമ്മരീതി പിൻതുടരുവാനും ഇവർ തയ്യാറാണ്. പൊതുവെ പറഞ്ഞാൽ പഞ്ചകർമ്മ ചികിത്സയെന്നാൽ ആയുർവേദചികിത്സയുടെ പരമകോടിയാണെന്നു ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഈ ചികിത്സാകർമ്മം എന്ത്? എന്തിന് ?
പഞ്ചകർമം എന്ത്? എന്തിന് ?
ആയുർവേദചികിത്സയുടെ പരമ കോടിയാണു പഞ്ചകർമമെന്നു ആണ് പൊതുവായി കരുതപ്പെടുന്നു. ഈ വിഷയത്തിൽ ഒരു എതിർഅഭിപ്രായം ആയുർവേദശാസ്ത്രം പരിശീലിക്കുന്നുവരും ചികിത്സിക്കുന്നവർക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ പൊതുവായി പഞ്ചകർമം കൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെടുത്തതെന്തെന്നു സാമാന്യജനങ്ങൾക്കു ഈ കാലഘട്ടത്തിലും ബോധമുണ്ടെന്നു തോന്നുന്നില്ല.
ശരീരമാകുന്നു യന്ത്രത്തിന്റെ പ്രവർത്തനങ്ങളെല്ലാം സ്വസ്ഥമായി വഴിപോലെ നടക്കുന്ന അവസ്ഥയെയാണ് പൂർണ ആരോഗ്യം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിന്റെ സമ്പ്രദായവും സൗകര്യവും സാഹചര്യവുമെല്ലാം ഹിതവും മിതവും ആയിരുന്നാൽ വേണ്ടതു വേണ്ടതുപോലെയിരുന്നാൽ അനുഭവപ്പെടുന്നതാണ്. ശാരീരങ്ങളായ കർമങ്ങളെല്ലാം എപ്പോഴും നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ മൂന്നു തരത്തിലുള്ള കർമ്മകൾ എപ്പോഴും പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ മൂന്നുതരത്തിലുള്ള കർമങ്ങൾക്കും മൂലമായി മൂന്നു ദോഷങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു ദോഷങ്ങൾ എന്ന ശബ്ദത്തിനു പ്രവർത്തിപ്പിക്കുന്നവയെന്നും ദുഷിപ്പിക്കുന്നമയെന്നും താൽപര്യമുണ്ട്. പ്രകർഷേണയുള്ള വർത്തനം തന്നെ പ്രവർത്തനം. ജൈവിക കർമ്മളെല്ലാം മിപോലെ നടക്കുക എന്നതാണ് വർത്തനത്തിലെ പ്രകർഷം. അപ്പോൾ അനുഭവപ്പെടുന്നതാണ് ആരോഗ്യം. നിയന്ത്രിക്കുന്ന ദോഷത്തെ വാതമെന്നും ക്ഷയിപ്പിക്കുന്ന ദോഷത്തെ പിത്തമെന്നും പോഷിപ്പിക്കുന്ന ദോഷത്തെ കഫമെന്നും സാമാന്യമായി പറഞ്ഞു വരുന്നു. ഒരോ ദോഷവും അതിന്റെ കർമത്തെ വഴിപോലെ ചെയ്യുന്ന അവസ്ഥയിൽ സമമെന്നും അല്ലാത്ത അവസ്ഥയിൽ വിഷമമെന്നും സാങ്കേതികമായി പറയപ്പെടുന്നു. അതുകൊണ്ട് ആരോഗ്യം ദോഷ സാമ്യവും രോഗം ദോഷവൈഷമ്യവുമാകുന്നു. രോഗസ്തു ദോഷവൈഷമ്യം ദോഷ സാമ്യമരോഗതാ. ജീവിതത്തിന്റെ സാഹചര്യങ്ങളും സമ്പ്രദായങ്ങളും സൗകര്യങ്ങളും അഹിതമായി പ്രതിതലമായിരിക്കുന്നതുതന്നെ ദോഷവൈഷമ്യത്തിനും രോഗത്തിനുംകാ കാരണം.
വഴിപോലെ കഴിക്കപ്പെട്ട ആഹാരം വഴി പോലെ പചിക്കപ്പെട്ടു വേർതിരിയുന്ന സാരം കൊണ്ടാണ് ദേഹധാതുക്കൾ പുഷ്ടിപ്പെടുന്നത്. ധാതു പരിണാമത്തിനിടയ്ക്കു സംഭവിക്കുന്ന പലതരത്തിലുള്ള പാകപ്രക്രിയകളുടെ ഫലമായി പലതരത്തിലുള്ള മലങ്ങൾ അവശേഷിക്കുന്നു. ആരോഗ്യത്തിൽ അവ സ്വഭാവികമായിത്തന്നെ വിസർജിക്കപ്പെടുന്നു. ദോഷങ്ങളുടെ വൈഷമ്യത്തിൽ, പ്രക്രിയകളുടെ വൈകല്യത്തിൽ അസ്വാഭാവികമായി സംഭവിക്കുന്ന മലങ്ങൾ സ്വഭാവികമായി വിസർജിക്കപ്പെടാതെ അവിടവിടെ സമ്മയിക്കുകയും ദൂഷിക്കുകയും ചെയ്യുന്നു. അതാതു ദോഷത്തിന്റെ വൈഷമ്യത്തിൽ ഇപ്രകാരം സഞ്ചയിച്ചു ദുഷിക്കുന്ന മലത്തെയും അതാത് ദോഷത്തിന്റെ പേരുകൊണ്ടു തന്നെ പറയുന്നു. ഈ മലങ്ങൾ പരിസഞ്ചരണം കൊണ്ടു ദേഹത്തിലെങ്ങും സഞ്ചരിക്കുകയും വൈകല്യവും വൈഗുണ്യവും ഉള്ള എവിടെയെങ്കിലും സ്ഥാനം പിടിച്ച്, സ്ഥാനസ്വഭാവമനുസരിച്ച് ലക്ഷണങ്ങളെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതാണു ആയുർവേദത്തിലെ രോഗം.
ഇതിൽനിന്നു ചികിത്സയുടെ യുക്തി ഊഹിക്കുവാൻ കഴിയും. അസ്വഭാവികമായി വർധിച്ചും കോപിച്ചുമിരിക്കുന്ന മലത്തെ സമീകരിക്കുകയാണ് ചികിത്സയുടെ പ്രയോജനം. വ്യാപിച്ച് എവിടെയെങ്കിലും സ്ഥാനം പിടിക്കുന്നതിനെ കോപിക്കുക എന്നു പറയുന്നു . ഇങ്ങനെയുള്ള ചികിത്സയെ സാമാന്യമായി രണ്ടു തരമായി വിഭജിച്ചിരിക്കുന്നു . ശമനമെന്നും ശോധനമെന്നും. ദീപനം, പാചനം, വിശപ്പു സഹിച്ചിരിക്കൽ (ഉപവാസമെന്നു പറയാം ).ദഹിച്ചാൽ വെള്ളം കുദിക്കാതിരിക്കൽ, വ്യായാമം ചെയ്യൽ, വെയിലേൽക്കൽ, കാറ്റുകൊള്ളൽ ഇങ്ങനെ ഏഴു തരത്തിലാണ് ശമനം പറയപ്പെട്ടിരിക്കുന്നത്.
ദഹനശക്തി വർധിപ്പിക്കുന്നതിനുള്ള ഔഷധത്തെയും ഉപചാരത്തെയും ഉപയോഗിക്കുന്നതാണ് ദീപനം. ദഹിക്കത്തക്കവിധം മലത്തിനു പരിണാമം വരുത്തുന്ന ഒഷധത്തെയും ഉപചാരത്തെയും ഉപയോഗിക്കുന്നതാണു പാചനം. ജരാഗ്നി ആഹാരം പചിപ്പിക്കുന്നു. ആഹാരമില്ലെങ്കിൽ വർധിച്ചിരിക്കുന്ന മലരൂപത്തിലുള്ള ദോഷത്തെ പചിക്കുന്നു എന്നെയും ഉപവാസം തുടർന്നാൽ ധാതുക്കൾ പചിക്കപ്പെടുന്നു. പിന്നെയും തുടർന്നാലോ മരണം തന്നെ സംഭവിക്കുന്നു.
ശമനം കൊണ്ടു സമീകരിക്കാൻ കഴിയാത്തവിധം വർധിച്ചിട്ടുള്ള ദോഷത്തെ ശോധനം കൊണ്ട് ചികിത്സിക്കേണ്ടിയിരിക്കുന്നു. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോഷം എന്നിവയാണ് അഞ്ചുതരത്തിലുള്ള ശോധനങ്ങൾ. ഇവയെയാണു പഞ്ചകർമ്മങ്ങൾ എന്നു പറയുന്നത്. വർധിച്ച കഫത്തെ ഛർദ്ദിപ്പിച്ചു കളയുന്നതാണ് വമനം. വർധിച്ച പിത്തത്തെ ചുവട്ടിലേക്ക് ശോധനം ചെയ്തുകളയുന്നതാണു വിരേചനം. വർധിച്ച വാതത്തെ ഗുദത്തിൽ കൂടി ഔഷധം പ്രയോഗിച്ചു ശോധനം ചെയ്യുന്ന രീതിയാണ് വസ്തി. ശിരസ്സിൽ വർധിച്ചിരിക്കുന്ന ദോഷത്തെ മൂക്കിൽ കൂടി ഔഷധം പ്രയോഗിച്ചു ശോധനം ചെയ്തു കളയുന്നതാണ് നസ്യം. ദുഷിച്ച രക്തം സിര മുറിച്ചും അട്ടയിട്ടും പ്രച്ഛാനം ചെയ്തും കൊമ്പുവെച്ചും മറ്റും കളയുന്നതാണ് രക്തമോഷം.
മറ്റൊരു ആചാര്യന്മാർ മതം രക്തമോഷത്തെ ശസ്ത്രക്രിയാവിഷയമാക്കി കണക്കാക്കി വായു കോപത്തിന്റെ പ്രത്യേകൾ കൊണ്ടു വസ്തിയെ സ്നേഹവസ്തിയെന്നും കഷായ വസ്തിയെന്നും വിഭജിച്ച് വമനം, വിരേചനം, സ്നേഹവസ്തി, കഷായവസ്തി, നസ്യം എന്നിങ്ങനെയാണ് പഞ്ചകർമ്മങ്ങൾ എന്നു പറയുന്നു. കർമത്തിന്റെ നിർവചനം "കർത്തവ്യസ്യ ക്രിയാ കർമ്മ" എന്നാണ്. എന്തു ഏതു സന്ദർഭത്തിൽ യുക്തമോ അതാണ് കർമമെന്നു താൽപ്പര്യം.
ഈ പറഞ്ഞതിൽ നിന്ന് എല്ലാ രോഗങ്ങൾക്കും പഞ്ചകർമ ചികിത്സ എന്നില്ല എന്നു മനസ്സിലാക്കാം. അങ്ങനെ ആകുമ്പോൾ ചെറിയൊരു ശതമാനം രോഗികൾക്കും രോഗങ്ങൾക്കുമേ പഞ്ചകർമങ്ങൾ ആവശ്യമാവുകയുള്ളൂ. അതിൽ തന്നെ എല്ലാ കർമങ്ങളും വേണ്ടി വരുന്ന അവസ്ഥകളും കുറവാണ്. ഉചിതമായ കർമമേ ചെയ്യേണ്ടതുള്ളൂ എന്നർത്ഥം. കാലമാറ്റത്തിൽ പിഴിച്ചിൽ, നവരക്കിഴി, തിരുമ്മൽ,ധാര, നവരചോറുതേയ്ക്കൽ, ഉഴിച്ചിൽ എന്നിങ്ങനെ ശമനചികിത്സയിലെ അംഗങ്ങളായ കർമങ്ങളെയും ചിലർ പഞ്ചകർമങ്ങൾ എന്നു പറയുന്നു. എന്നാൽ ശോധനരൂപങ്ങളായ കർമ്മങ്ങളെയാണ് പ്രാചീനർ പഞ്ചകർമങ്ങൾ എന്ന് അംഗീകരിച്ചിട്ടുള്ളത്.
മുരുഗൻ പി.
നിത്യ ചൈതന്യ കളരി
മയൂർ വിഹാർ 3
ഡൽഹി- 96
9810781909
www.nckalari.com
No comments:
Post a Comment